പശ്ചിമേഷ്യൻ സംഘർഷത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങള്‍ക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുകയാണെന്ന് മാർപാപ്പ കുറ്റപ്പെടുത്തി.
ആഫ്രിക്കൻ രാജ്യമായ കാമറൂണിന്റെ വടക്കുപടിഞ്ഞാറുള്ള സംഘർഷബാധിത മേഖല സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ......
പതിനാറാം കേരള നിയമസഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കാൻ സമ്മതിദാനാവകാശമുള്ള മഹാഭൂരിപക്ഷം ജനങ്ങളുടെ മനസ്സ്, 30495 ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ഇലക്ഷൻ കമ്മീഷൻ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. ഇനി മെയ് നാലിന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഉണ്ടാകുന്നതുവരെ ഉൽക്കണ്ഠ ഉള്ളിലൊളിപ്പിച്ച അവകാശവാദങ്ങളുടേയും വിലയിരുത്തലുകളുടേയും സമയമാണ്.
2021 ലേതിനേക്കാൾ കൂടുതൽ എം.എൽ.എമാരുമായി മൂന്നാമതും ഭരണത്തിലെത്തുമെന്ന് പിണറായി വിജയൻ, യു.ഡി.എഫിനനുകൂലമായ തരംഗം ഉണ്ടായിട്ടുണ്ടെന്നും നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. ......
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് വിദ്യാർഥി ദീക്ഷ ദുബെ ആണ് മരിച്ചത്.
ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഫോണ്‍ വിളിച്ചിട്ട് ദീക്ഷ എടുക്കാത്തതിനെത്തുടർന്ന് മറ്റു വിദ്യാർഥികള്‍ മുറിയുടെ വാതിലില്‍ ഏറെ നേരം തട്ടിവിളിച്ചു. പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. ......
തിരുവനന്തപുരം ജില്ലയിലെ നരുവാമൂട് എന്ന കൊച്ചു ഗ്രാമത്തിൽ, കാറ്റും മഴയും ഏറ്റ് കാലപ്പഴക്കം തോന്നിക്കുന്ന ഒരു ചെറിയ വീടുണ്ട്. ആ വീടിന്റെ ഒരു മുറിയിൽ, സിമന്റ് തേക്കാത്ത, പെയിന്റ് പോലും അടിക്കാത്ത ഒരു ചുവരിൽ പതിപ്പിച്ച ചെറിയൊരു വെള്ളക്കടലാസ് കാലങ്ങളോളം ആ വീട്ടിലെ അന്തരീക്ഷത്തിന് ഒരു പ്രത്യേക ഉണർവ് നൽകിയിരുന്നു. ......
കേരളത്തിലെ പൊതു ആരോഗ്യരംഗം കുറ്റമറ്റതാണെന്ന് സർക്കാർ നാഴികയ്ക്ക് നാല്പതു വട്ടം വാതോരാതെ പ്രസംഗിക്കുമ്പോഴും ദൈനംദിനം പുറത്ത് വരുന്ന വാർത്തകൾ നമ്മെ ഞെട്ടിക്കുന്നതാണ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓപ്പറേഷനെത്തുടർന്ന് രോഗിണിയുടെ വയറ്റിൽ കത്രിക കുടുങ്ങിയതും വർഷങ്ങൾക്ക് ഇപ്പുറം കണ്ടെത്തിയതുമായ കഥകൾ പുറത്ത് വരുമ്പോൾ ഇവിടുത്തെ സാധാരണക്കാർക്ക് എങ്ങനെയാണ് പൊതു ആരോഗ്യ ഇടങ്ങളെ പേടി കൂടാതെ സമീപിക്കാൻ കഴിയുക.
അവിടെയാണ് സാധാരണക്കാർ ജീവൻരക്ഷക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ ഇടയാക്കുന്നത്.
പക്ഷേ ഇന്ന് സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയാണെന്ന് എത്രപേർക്ക് അറിയാം. ......
മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന-എൻസിപി സഖ്യത്തിന്റെ മഹായുതി സർക്കാർ 2024 ജൂണിൽ ആരംഭിച്ച 'മുഖ്യമന്ത്രി മാഝി ലാഡ്കി ബഹീൺ (എന്റെ ഓമനപ്പെങ്ങൾ) പദ്ധതി' സർക്കാരിനു വൻ ബാധ്യതയായിരിക്കുകയാണ്. സാമ്പത്തികമായി പിന്നോക്കമുള്ള സ്ത്രീകൾക്ക് മാസം 1500 രൂപ വീതം അലവൻസ് നൽകുന്ന പദ്ധതിയാണിത്.
2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ മോശമായ ഫലത്തെ തുടർന്ന് സമ്മർദ്ദത്തിലായ അന്നത്തെ മുഖ്യമന്ത്രി ഏക്ൾനാഥ് ശിന്ദേയ്ക്കു തോന്നിയ ബുദ്ധിയാണ്, ലാഡ്കി ബഹീൺ പദ്ധതി.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായുള്ള ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ മഹാവികാസ് അഘാഡി സർക്കാരിലെ മന്ത്രിയായിരുന്ന ശിന്ദേ, ഈ സർക്കാരിനെ നിലം പതിപ്പിച്ചുകൊണ്ട്, ശിവസേനയെ പിളർത്തി വലിയൊരു ഗ്രൂപ്പ് എംഎൽഎ മാരുമായി പ്രതിപക്ഷമായിരുന്ന ബിജെപിയിൽ ചേർന്നു പുതിയ സർക്കാർ രൂപീകരിക്കുകയായിരുന്നു. ഈ സർക്കാരിലെ മുഖ്യമന്ത്രിയായി, ദേവേന്ദ്ര ഫഡണവീസിനെ ഒഴിവാക്കി, ശിന്ദേയെ ഹൈക്കമാൻഡ് നിയോഗിച്ചപ്പോൾ, ശിന്ദേക്കു തന്നെ അതു വിശ്വസിക്കാൻ കഴിഞ്ഞില്ല.
അങ്ങനെ ശിന്ദേ മുഖ്യമന്ത്രിയായിരിക്കെ നടന്ന ആദ്യ ലോക്സഭ തിരഞ്ഞെടുപ്പിലാണ് മഹായുതി സർക്കാർ പരാജയം ഏറ്റുവാങ്ങിയത്. ......
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി തങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം മുസ്ലിംലീഗിൽ അപ്രതീക്ഷിതമായ നാടകീയതകൾ പലതും അരങ്ങേറി. നിലവിലെ എം.എൽ.എ എം.കെ മുനീറിന് സീറ്റ് നിഷേധിച്ചതും, തുടർന്ന് മുനീറിന്റെ വസതി കടബാധ്യത മൂലം ബാങ്ക് ജപ്തി ചെയ്യാൻ ഒരുങ്ങുകയാണെന്ന വാർത്ത മുഖ്യധാരാ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും പ്രചരിച്ചതും, അതേത്തുടർന്ന് മുസ്ലിംലീഗ് നേതൃത്വം 49 ലക്ഷം രൂപ ബാങ്കിൽ അടവാക്കി ജപ്തി നടപടികൾ ഇല്ലാതാക്കിയതുമാണ് പാർട്ടിക്കുള്ളിലും, പുറത്തും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്. ......
വലിയ കോളിളക്കം സൃഷ്ടിച്ചുവന്ന എഫ്.സി.ആർ.എ ബിൽ (ഫോറിൻ കോൺട്രീബ്യൂഷൻ റഗുലേഷൻ ആക്ട്) വിവാദം താൽക്കാലികമായി കെട്ടടങ്ങി. വിഷയം പരിഹരിച്ചതുകൊണ്ടല്ല-ബിൽ അവതരിപ്പിക്കുന്നത് നീട്ടിവച്ചുകൊണ്ടാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ......
വാഷിങ്ടൺ: സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ അവകാശവാദം. ......
ഏറെ ചർച്ച ചെയ്യപ്പെട്ട 'കനകരാജ്യം' എന്ന ചിത്രത്തിന് ശേഷം സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, അൽത്താഫ് സലിം എന്നിവർ ഒന്നിക്കുന്നു. തികച്ചും റിയലിസ്റ്റിക്കും ത്രില്ലർ ഗണത്തിൽപ്പെടുന്നതുമായ ഒരു പ്രമേയമാണ് ഈ ചിത്രത്തിലൂടെ സാഗർ ഹരി അവതരിപ്പിക്കുന്നത്.
സാധാരണ മനുഷ്യരുടെ ജീവിതവുമായി ഏറെ അടുത്തുനിൽക്കുന്ന ഒരു പ്രമേയമാണ് ചിത്രത്തിനുള്ളത്. ......